ബസില്‍ പെണ്‍കുട്ടിയ്ക്ക് നേരെ പീഡനശ്രമം; ദൃക്‌സാക്ഷി കൈരളി ന്യൂസിനോട്

കൊച്ചിയില്‍(Kochi) നിന്ന് തിരുവനന്തപുരത്തേക്കുള്ള(Thiruvananthapuram) സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പെണ്‍കുട്ടിയ്ക്ക് നേരെ പീഡനശ്രമം. പട്ടണക്കാടിനടുത്ത്(Pattanakkad) വെച്ചാണ് യാത്രക്കാരന്‍ പീഡനശ്രമം നടത്തിയത്. പെണ്‍കുട്ടി ഉറക്കെ അലറിക്കരയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൈരളിന്യൂസിനോട് പറഞ്ഞു.

“ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തിങ്ങിനിറഞ്ഞുണ്ടായിരുന്നു. ഇതിനിടയില്‍, ഒരു യാത്രക്കാരന്‍ ബാഗ് കൊണ്ട് കൈ മറച്ചുവെച്ച് തൊട്ടടുത്തുള്ള പെണ്‍കുട്ടിയെ മോശമായ തരത്തില്‍ സ്പര്‍ശിയ്ക്കുകയും പീഡിപ്പിക്കാന്‍ നോക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ചുറ്റുമുള്ളവര്‍ ഇത് ശ്രദ്ധിച്ചത്. സഹയാത്രികര്‍ പ്രതികരിച്ചതോടെ പീഡനശ്രമം നടത്തിയയാള്‍ മാപ്പ് പറയുകയായിരുന്നു.”

തുടര്‍ന്ന്, യാത്രക്കാരുമായി ബസ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പൊലീസ് ഇരു കൂട്ടരുടെയും മൊഴിയെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News