Kerala: കോണ്‍ഗ്രസിലെ വനിതാനേതാക്കളെ ബിജെപിയിലെത്തിക്കാന്‍ നീക്കം

കേരളത്തില്‍(Kerala) കോണ്‍ഗ്രസിലെ(Congress) വനിതാ നേതാക്കളെ ലക്ഷ്യം വെച്ച് ബിജെപി(BJP). കോണ്‍ഗ്രസില്‍ അതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനാണ് നീക്കം. വനിതാ നേതാക്കളുടെ പ്രാതിനിധ്യക്കുറവില്‍ കോര്‍ കമ്മറ്റിയില്‍ നരേന്ദ്ര മോദി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെടുന്ന വനിതാ നേതാക്കളെയും സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനോടകം ചില നേതാക്കളുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.

കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ(BJP) സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പരിഹസിച്ചു. നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമര്‍ശിച്ചു.

പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് ഇതിന് പിന്നാലെയാണ്. പരിചയ സമ്പന്നനായ നേതാവിന് ചുമതല നല്‍കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ BJP യിലെത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News