പതിനഞ്ചിന്റെ മൊഞ്ചില്‍ ഗോകുലം; താരമായി സോണിയ

കേരള വിമന്‍സ് ലീഗില്‍ എമിറേറ്റ്‌സ് എസ്‌സിയെ എതിരില്ലാത്ത 15 ഗോളുകള്‍ക്ക് തകര്‍ത്തു ഗോകുലം കേരള എഫ് സി. ഗോകുലം താരങ്ങളെല്ലാം കളം നിറഞ്ഞു കളിച്ച മത്സരത്തില്‍ ഗോകുലത്തിന്റെ മലയാളി താരം സോണിയ 5 ഗോളുകള്‍ നേടുകയും 3 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

വിദേശതാരം വിവിയനും അഞ്ചു ഗോളുകള്‍ നേടി ഹര്‍മിലന്‍ 3 ഉം ബെര്‍ത്ത യും രേഷ്മയും ഓരോ ഗോളുകളും നേടിയപ്പോള്‍ മറുവശത്തു എമിറേറ്റ്‌സ് എസ് സി യുടെ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല. അക്രമിച്ചുകളിച്ച ഗോകുലം താരങ്ങളെ പിടിച്ചുകെട്ടാന്‍ എമിറേറ്റ്‌സ് താരങ്ങള്‍ നന്നേ പണിപ്പെട്ടു. പോയിന്റ് ടേബിള്‍ ടോപിലേക്കുള്ള മുന്നേറ്റത്തില്‍ ഗോകുലം ഇതോടെ മൂന്ന് പോയിന്റുകള്‍ നേടി ഒരു പടികൂടി മുന്നോട്ടെത്തി.

സെപ്റ്റംബര്‍ 18ന് എസ്ബിഎഫ്എ പൂവാറിനെയാണ് ഗോകുലം അടുത്തതായി നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News