Palakkad: തെരുവുനായ ശല്ല്യം രൂക്ഷം; പരിഹാരം വേണമെന്ന് നാട്ടുകാര്‍

പാലക്കാട്(Palakkad) മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ തെരുവുനായ ശല്ല്യം രൂക്ഷം. കാല്‍ നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരുമാണ് അക്രമണത്തിന് ഇരയാവുന്നത്. തെരുവുനായ(street dog) ശല്യത്തിന് പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍.

കടകളുടെ മുന്നിലും വീടുകളിലേക്കുള്ള വഴികളിലും പാതയോരങ്ങളിലെല്ലാം തെരുവ് നായകള്‍ അലഞ്ഞു നടക്കുകയാണ്. കോട്ടോപ്പാടം അങ്ങാടിയില്‍ 20 ഓളം തെരുവു നായ്ക്കളാണ് കൂട്ടം കൂടി നടക്കുന്നത്. രാവിലെ മദ്രസയിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികള്‍, ഇരുചക്ര വാഹനങ്ങളില്‍ പോവുന്നവര്‍ കാല്‍നടക്കാര്‍ തുടങ്ങി എല്ലാവരും തെരുവുനായ്ക്കളുടെ ഭീഷണി നേരിടുന്നു.

വന്ധീകരിക്കുന്നതിനുള്ള സൗകര്യവും സംവിധാനവും കോട്ടോപ്പാടം പഞ്ചായത്തിലില്ല. മനുഷ്യരുടെ സ്വാഭാവിക ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തെരുവ് നായ്ക്കളെ തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News