Jairam Ramesh: ‘അടുത്ത ലക്ഷ്യം രാഹുലിന്റെ അടിവസ്ത്രമാണോ?’ ബിജെപിയെ പരിഹസിച്ച് ജയറാം രമേശ്

ബിജെപിയെ(BJP) പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്(Jairam Ramesh). രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) ടീഷര്‍ട്ടിന്റെ വില പ്രചാരണായുധമാക്കുന്ന ബിജെപിയെ ജയറാം രമേശ് പരിഹസിച്ചു. ഷൂ, സോക്‌സ്, മുടി എന്നിവയൊക്കെയാണ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഉന്നയിക്കുന്നത്.

അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുല്‍ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കോട്ടിന് എത്രയാണ് വിലയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം തുടരുകയാണ്. രാവിലെ പാറശാലയില്‍ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഇതിനിടയില്‍ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News