Pulikali: പുലികളിയുടെ ആവേശത്തില്‍ ഓണത്തിന് കൊടിയിറക്കം

പുലികളിയുടെ(Pulikali) മേളത്തിലലിഞ്ഞ് ശക്തന്റെ തട്ടകത്തിലെ ഓണവും(Onam) കൊടിയിറങ്ങി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിലിറങ്ങിയ പുലികളെ കാണാനും പിന്തുണയേ കാനും വന്‍ ജനസഞ്ചയം ഇരമ്പിയെത്തി. 5 സംഘങ്ങളില്‍ നിന്നായി 250 പുലികളാണ് സ്വരാജ് റൗണ്ട് വലം വച്ചത്.

പൂങ്കുന്നം ദേശത്തെ മടയില്‍ നിന്ന് തുറന്ന് വിട്ട പുലികളായിരുന്നു ആദ്യം സ്വരാജ് റൗണ്ടിലേക്ക് ചീറിയെത്തിയത്. പിന്നെ അര മണി കിലുക്കി ,, കുടവയര്‍ കുലുക്കി പുലികള്‍ നിറഞ്ഞാടി. ഒപ്പം, 5 ദേശത്തെ പുലികള്‍ കൂടി നടുവിലാല്‍ തറയില്‍ തേങ്ങയുടച്ച് ശേഷം വിറപ്പിക്കാനെത്തി. നിശ്ചല ദൃശ്യങളും പുലിക്കൊട്ടും അകമ്പടിയേകിയ പുലികളിക്കൊപ്പം കണ്ടു നിന്നവരും ചുവടു വച്ചു.

ഇത്തവണ വനിതകളുടെ സംഘങ്ങള്‍ വരവറിയിച്ചില്ലെങ്കിലും ദേശങ്ങളില്‍ നിന്നെത്തിയ സംഘങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം ചുവടുവച്ച കുട്ടി പുലികള്‍ കാഴ്ച കാരുടെ മനം കവര്‍ന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചായങ്ങള്‍ പൂശിയ ഷൂസുകള്‍ ധരിച്ച് എത്തിയ പുലിക്കൂട്ടങ്ങളും വൈവിധ്യങ്ങളില്‍ ഒന്നായി മാറി. ഒടുവില്‍ സ്വരാജ് റൗണ്ടിനെ വലം വച്ച് പുലികള്‍ മടങ്ങിയതോടെ സാംസ്‌കാരിക തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News