Mukambika: ഭര്‍ത്താവിനെയും മകനെയും രക്ഷിയ്ക്കാന്‍ പുഴയിലേക്ക് ചാടി; മൂകാംബികയില്‍ യുവതി മരിച്ചു

മൂകാംബിക(Mukambika) സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ശാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ചാന്തിയുടെ ഭര്‍ത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ശാന്തി ശേഖര്‍, ഭര്‍ത്താവ് മുരുകന്‍, മകന്‍ ആദിത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തെരുവ്‌നായ ആക്രമണം രൂക്ഷമായി കോഴിക്കോട്ടെ പ്രദേശങ്ങള്‍

കോഴിക്കോട്(Kozhikode) അരക്കിണര്‍(Arakkinar), നാദാപുരം(Nadapuram) എന്നിവിടങ്ങളില്‍ തെരുവ് നായയുടെ(Street dog) ആക്രമണം. 3 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.

രാവിലെ 11 മണിക്കാണ് വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് വച്ച് പന്ത്രണ്ടുവയസുകാരന് തെരുവ് നായയുടെ കടിയേറ്റത്. മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യയുടെ കാലിനാണ് പരിക്കേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജയസൂര്യ. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു നായയുടെ ആക്രമണം. റോഡിലുണ്ടായിരുന്ന നായ കുട്ടിയെ ചാടി കടിക്കുകയായിരുന്നു.

കോഴിക്കോട് അരക്കിണറില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് ഉച്ചകഴിഞ്ഞാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്നരയോടെ അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. 12 വയസ്സുകരായ നൂറാസ്, വൈഗ എന്നിവര്‍ക്കും സാജുദ്ധീനുമാണ് കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സാജുദ്ധീന് കടിയേറ്റത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel