Ernakulam: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

എറണാകുളം(Ernakulam) വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍(car) കത്തി നശിച്ചു. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിര്‍ത്തി രേഖകളും മറ്റുമെടുത്ത് യാത്രക്കാര്‍ ഇറങ്ങിയിരുന്നു. ഇതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.വാഴക്കുളം ടൗണില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളും വാഹനത്തില്‍ ഉണ്ടായിരുന്നു.ഫയര്‍ഫോഴ്സ് സംഘം എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം തീയണച്ചു. യാത്രക്കാര്‍ക്ക് ഉടനെ തന്നെ പുറത്തിറങ്ങാന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഭര്‍ത്താവിനെയും മകനെയും രക്ഷിയ്ക്കാന്‍ പുഴയിലേക്ക് ചാടി; മൂകാംബികയില്‍ യുവതി മരിച്ചു

മൂകാംബിക(Mukambika) സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ചാന്തിയുടെ ഭര്‍ത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ചാന്തി ശേഖര്‍, ഭര്‍ത്താവ് മുരുകന്‍, മകന്‍ ആദിത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News