Qatar: ഫിഫ ഫാന്‍ ഫെസ്റ്റ് പുതിയ രൂപത്തില്‍; ഖത്തറില്‍ ഇനി ആഘോഷ നാളുകള്‍

ഖത്തര്‍ ലോകകപ്പിനെത്തുന്ന(Qatar world cup) ആരാധകര്‍ക്കായുള്ള ഫിഫ ഫാന്‍ ഫെസ്റ്റ് ഇനി പുതിയ രൂപത്തില്‍. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്റെ വേദി. 2006 ലോകകപ്പ് മുതലാണ് ഫിഫ ഫാന്‍ ഫെസ്റ്റ് തുടങ്ങുന്നത്. ഫിഫ ഫാന്‍ ഫെസ്റ്റ് എന്ന പേര് ഫാന്‍ഫെസ്റ്റിവലായാണ് മാറുന്നത്.കേവലം ഫുട്ബോള്‍ ആസ്വാദനം എന്നതിനപ്പുറം കാര്‍ണിവല്‍ വേദിയിലെന്ന പോലെ ആരാധകര്‍ക്ക് വൈവിധ്യങ്ങള്‍ തുറന്നിടുകയാണ് ഫിഫ. ഭാവിയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാള്‍, വനിത ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളിലും പുതിയ രൂപത്തിലായിരിക്കും ഫാന്‍ ഫെസ്റ്റിവലുകള്‍ നടക്കുക.

ലോകകപ്പിനെത്തുന്നവരെയെല്ലാം ഉള്‍പ്പെടുത്തി അവരുടെ അഭിരുചിക്കും ഇഷ്ടങ്ങള്‍ക്കുമനുസൃതമായി പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഗീതം, കല, വിനോദം, സാംസ്‌കാരികം, രുചി വൈവിധ്യം, ലൈഫ് സ്റ്റൈല്‍ ട്രെന്‍ഡുകള്‍ എന്നിവയെല്ലാം സമന്വയിപ്പിച്ച് തികച്ചും യഥാര്‍ഥ ഉത്സവാന്തരീക്ഷമായിരിക്കും ഫാന്‍ ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുക.

ജര്‍മനിയില്‍ 2006 ലോകകപ്പിനോടനുബന്ധിച്ച് ആരംഭിച്ച ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ നാല് ലോകകപ്പുകളിലായി ഇതിനകം തന്നെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്ന് 40 ദശലക്ഷം ആളുകളാണ് എത്തിയത്. ഖത്തറില്‍ അരങ്ങേറുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, അടുത്ത വര്‍ഷം ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് രാജ്യങ്ങളിലായി നടക്കുന്ന വനിതാ ലോകകപ്പിലെ മുഖ്യ ഇനമാകും. സ്റ്റേഡിയത്തിനപ്പുറം ഫുട്ബോളിന്റെ പുതിയ ആസ്വാദന രീതി അനുഭവിക്കാനുള്ള സുവര്‍ണാവസരമാണ് ഫിഫ ഫാന്‍ ഫെസ്റ്റിവല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News