സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ആസിഫ് അലി മുഖ്യാതിഥി

സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 77 ഫ്‌ളോട്ടുകള്‍. മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആസിഫ് അലി മുഖ്യാതിഥി. ഓണം വാരാഘോഷത്തിന്റെ സമാപന സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 5ന് മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.

നഗരത്തിലെ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ക്ക്  വൈകിട്ട്   3 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിനുപുറമെ വെള്ളയമ്പലം നിര്‍മലാ ഭവന്‍, ക്രൈസ്റ്റ് നഗര്‍ എന്നീ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്.ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആകെ 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നിലുണ്ടാകും.  യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി.വി.ഐ.പി പവലിയനിലാണ് മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.

പബ്ളിക് ലൈബ്രറിക്ക് മുന്നിലെ പ്രത്യേക പവലിയനിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളാകും. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News