യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കറാസ് ഗാർഫിയക്ക്

യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കറാസ് ഗാർഫിയക്ക് . വാശിയേറിയ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് നോർവെയുടെ കാസ്പർ റൂഡിനെ വീഴ്ത്തിയാണ് കാർലോസ് അൽക്കറാസിന്റെ കന്നി ഗ്രാൻസ്ലാം കിരീട നേട്ടം. ഗ്രാൻസ്ലാം കിരീട നേട്ടത്തോടെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനവും കാർലോസ് സ്വന്തമാക്കി.

നാല് സെറ്റ് നീണ്ട ഫൈനൽ ത്രില്ലറിൽ 19 കാരൻ കാർലോസ് അൽക്കറാസ് ഗാർഫിയ 23 കാരൻ കാസ്പർ റൂഡിനെ വീഴ്ത്തിയപ്പോൾ ഫ്ളെഷിംഗ് മെഡോസിൽ പിറന്നത് പുതിയ ചാമ്പ്യന്റെ ഉദയം. ആദ്യ സെറ്റ് 6-4 ന് നേടി  അൽക്കറാസ് ലീഡെടുത്തപ്പോൾ രണ്ടാം സെറ്റ് 6 – 2 ന് സ്വന്തമാക്കി കാസ്പർ റൂഡിന്റെ ഉശിരൻ തിരിച്ചു വരവ്.

പക്ഷെ തുടർന്നുള്ള സെറ്റുകളിൽ ആർതർ ആഷെ സ്റ്റേഡിയം കണ്ടത് അൺസ്റ്റോപ്പബിൾ എന്ന് റാഫ വിളിപ്പേര് നൽകിയ അൽക്കറാസിന്റെ അസാമാന്യ പ്രകടനമാണ്. മൂന്നാം സെറ്റ് 7-6 ന് നേടിയ സ്പാനിഷ് സെൻസേഷൻ നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി കന്നി ഗ്രാൻസ്ലാം കിരീടം നേടുന്ന ഇളംമുറ തമ്പുരാനായി.

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റാഫയോട് തോറ്റ കാസ്പർ റൂഡിന് ഇക്കുറി റാഫയുടെ നാട്ടുകാരന് മുന്നിലും  തോൽവി.1990 ൽ അമേരിക്കയുടെ പീറ്റ് സംപ്രാസ് കിരീടം നേടിയ ശേഷം യു എസ് ഓപ്പണിൽ കിരീടം ചൂടുന്ന പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡ് ഇനി അൽക്കറാസിന്റെ പേരിൽ .

കന്നി ഗ്രാൻസ്ലാം കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ സ്ഥാനമെന്ന സ്വപ്ന തുല്യമായ നേട്ടത്തിനും കാർലോസ് അൽക്കറാസ് ഗാർഫിയയെന്ന സ്പാനിഷ് സൂപ്പർ താരം അർഹനായി. ലോക ടെന്നീസിൽ ഇനി വരാനിരിക്കുന്നത് ഈ ഇളംമുറക്കാരന്റെ ദിനങ്ങളാണ്. ടെന്നീസ് ആരാധകർ പുത്തൻ ചാമ്പ്യനെ വരവേറ്റു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here