പാലക്കാട് മണ്ണാർക്കാട് തെരുവുനായ ശല്യം രൂക്ഷം

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം മേഖലയിൽ തെരുവു നായ ശല്യ രൂക്ഷം. കാൽ നടയാത്രക്കാരും ഇരു ചക്ര വാഹനയാത്രികരുമാണ് അക്രമണത്തിന് ഇരയാവുന്നത്. തെരുവുനായ് ശല്യത്തിന് പരിഹാരം വേണമന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

കടകളുടെ മുന്നിൽ, വീടുകളിലേക്കുള്ള വഴികളിൽ, പാതയോരങ്ങളിൽ.. എല്ലായിടത്തും തെരുവ് നായ്ക്കൾ ഇങ്ങനെ അലഞ്ഞു നടക്കുന്നു. കോട്ടോപ്പാടം അങ്ങാടിയിൽ 20 ഓളം തെരുവു നായ്ക്കളാണ് കൂട്ടം കൂടി നടക്കുന്നത്. രാവിലെ മദ്രസയിലേക്ക് പോവുന്ന വിദ്യാർത്ഥികൾ, ഇരുചക്ര വാഹനങ്ങളിൽ പോവുന്നവർ കാൽനടക്കാർ തുടങ്ങി എല്ലാവരും തെരുവുനായ്ക്കളുടെ ഭീഷണി നേരിടുന്നു.

വന്ധീകരിക്കുന്നതിനുള്ള സൗകര്യവും സംവിധാനവും കോട്ടോപ്പാടം പഞ്ചായത്തിലില്ല. മനുഷ്യരുടെ സ്വാഭാവിക ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന തെരുവ് നായ്ക്കളെ തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധത്തിലാണ്.

അതേസമയം തെരുവുനായ ശല്യം ചർ ച്ച ചെയ്യാൻ ഇന്ന് വൈകിട്ട് 3 മണിക്ക് ഉന്നതതല യോഗം ചേരും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വിളിച്ച യോഗ ത്തിൽ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും നഗ രസഭ, കോർപറേഷൻ എന്നി വയിലെയും പ്രതിനിധികൾ പങ്കെടുക്കും. 2 വർഷമായി നിലച്ചിരിക്കുന്ന എബിസി പ്രോഗ്രാം 152 ബ്ലോക്കുകളിലും നടപ്പാക്കുന്ന കാര്യം പ്രധാനമായും ചർച്ച ചെയ്യും.

തെരുവുനായ ശല്യം അതീവ ഗൗരവമുള്ള വിഷയ മാണെന്നും പ്രതിസന്ധി പരി ഹരിക്കാൻ കർമ പദ്ധതി തയാറാക്കുമെന്നും മന്ത്രി എം .ബി.രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുഖ്യമന്ത്രിയെക്കണ്ടു ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News