ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

ഇടുക്കി ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചി വളവിൽ കെ.എസ്.ആർ .ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്.അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.ഇവരെ അടിമാലിയിലെയും കോതമംഗലത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവില 5മണിയ്ക്ക് മൂന്നാറില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയ കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ അടിമാലി ചീയപ്പാറയ്ക്ക് സമീപം ബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ മുൻവശത്തെ ഇടതു ടയർ പാതയോരം ഇടിഞ്ഞു താഴ്ന്നതിനെത്തുടര്‍ന്ന് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നുവെന്ന് ഡ്രൈവർ ജി പരമേശ്വരൻ പറഞ്ഞു.

പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും പെട്ടന്ന്തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് വാളറ കുളമാങ്കുഴി സ്വദേശി പാലക്കൽ സജീവ് ജോസഫ് മരിച്ചു.ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മൂന്ന് പേരെ അടിമാലിയിലെ ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെ ആശുപത്രയിലുമാണ് പ്രവേശിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളും ജീവനക്കാരും അടക്കം അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News