ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകം; വിവിധയിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ എൻഐഎ റെയ്ഡ്.  ദില്ലി , ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് റൈഡ്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എൻ.ഐ.എ ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.

ഗുണ്ടസംഘങ്ങൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ, പണം ലഭിക്കുന്ന മാർഗങ്ങൾ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. സിദ്ദു മൂസവാല കേസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

അതേസമയം മൂസെവാല കൊലക്കേസ് പ്രതികൾ സൽമാൻ ഖാനെയും ലക്ഷ്യമിട്ടു  എന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. മുംബൈയിൽ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങൾ സൽമാൻ്റെ വീടും പരിസരവും നിരീക്ഷിച്ചു. ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് കൊട്ടേഷൻ നൽകിയത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവും ആയിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകികൾ സൽമാൻ ഖാനെയും കൊല്ലാൻ പദ്ധതിയിട്ടു എന്ന് പഞ്ചാബ് പോലീസ്.

കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി ഗുണ്ടാസംഘം ദിവസങ്ങളോളം മുംബൈയിൽ തങ്ങിയതായും സൽമാൻ ഖാന്റെ യാത്രകളും വീടും നിരീക്ഷിച്ചതായും പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് വ്യക്തമാക്കി.കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് കൊട്ടേഷൻ നൽകിയത്.കഴിഞ്ഞ  ജൂൺ മാസത്തിൽ സൽമാൻ ഖാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സിദ്ദു മൂസേവാലയെ പോലെ നിങ്ങളെയും കൊലപ്പെടുത്തും, എന്നായിരുന്നു കത്തിൽ.

 വധഭീഷണി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു. മൂസേവാല കൊലപാതക കേസിലെ പ്രധാന പ്രതിയായ ദീപക് എന്ന മുണ്ടിയെ കഴിഞ്ഞ ദിവസമായിരുന്നു  പഞ്ചാബ് പൊലീസ് പിടികൂടിയത്. ദീപകിന് പുറമ ഇയാളുടെ കൂട്ടാളികളായ കപിൽ പണ്ഡിറ്റ് രജീന്ദർ എന്നിവരെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിന് പിന്നാലെയാണ് പ്രതിയായ കപിൽ പണ്ഡിറ്റ് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടതിനെ കുറിച്ച് നിർണായക കുറ്റസമ്മതം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News