Social Media; നന്ദനം റീമേക്ക്; ബാലാമണി വീണ്ടും ഗുരുവായൂർ നടയിൽ എത്തി, കുട്ടി താരങ്ങൾ പൊളിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം സിനിമ. നന്ദനം ഇറങ്ങി വർഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ് നവ്യ നായരുടെ ‘ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്ന ഡയലോഗ്. ഇന്നും ട്രോളര്‍മാരുടെ മുഖ്യ ആയുധങ്ങളിലൊന്നു കൂടിയായ ഡയലോഗ് ആണത്. ഇപ്പോഴിതാ ഈ സിനിമയുടെ പുനരാവിഷ്കാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മലയാളചലച്ചിത്രപ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ചിത്രം കുറച്ച് കുട്ടി താരങ്ങൾ ചേർന്ന് തകർത്ത് അഭിനയിച്ചിരിക്കുകയാണിപ്പോൾ.

നവ്യാനായർ അവതരിപ്പിച്ച ബാലാമണിയും, പ്രിത്വിരാജിന്റെ മനുവെന്ന കഥാപാത്രവും തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ കുട്ടി താരങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും യൂ ട്യൂബ് വിഡിയോസിലൂടെയും ശ്രദ്ധേയയായ ആവൂസ് എന്ന ആവണി ആണ് പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രം. അഖിൽ മാടയിൽ ആണ് ചിത്രത്തിന്റെ റീമേക്ക് സംവിധാനം നിർവഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News