പാര്‍ട്ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐഎം

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ശക്തമായ പോരാട്ടങ്ങളുമായി സിപിഐ എം ജനപക്ഷത്ത്‌ ഉറച്ചുനിന്ന് മുന്നോട്ടു പോവുകയാണ്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പാര്‍ടി എന്ന നിലയില്‍ സാധാരണക്കാരയ ബഹുജനങ്ങളില്‍ നിന്നും ഫണ്ട്‌ ശേഖരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശൈലിയാണ്‌ സിപിഐ എം സ്വീകരിച്ചിരിക്കുന്നത്‌.

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട്‌ സമാഹരണം സെപ്‌റ്റംബര്‍ 1 മുതല്‍ സെപ്‌റ്റംബര്‍ 14 വരെയുള്ള തീയ്യതികളില്‍ നടക്കുകയാണ്. രാജ്യത്ത് ആഗോളവത്ക്കരണ നയങ്ങള്‍ക്കും, കോര്‍പ്പറേറ്റ്‌വത്ക്കരണത്തിനും, വര്‍ഗ്ഗീയതയ്‌ക്കും, അഴിമതിക്കും എതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സിപിഐ എം ആണ്‌.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ കാലത്തും സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ ബഹുജനങ്ങളാണ്‌. എല്ലാ പാര്‍ടി മെമ്പര്‍മാരും അവരുടെ കഴിവനുസരിച്ച്‌ പാർടി ഫണ്ടിലേക്ക് സംഭാവന നല്‍കണം. പാര്‍ടി ഘടകങ്ങൾ വീടുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട്‌ കണ്ട്‌ ഫണ്ട്‌ ശേഖരിക്കുന്നുണ്ട്.

കഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാ വിധ സഹായസഹകരണങ്ങളും നല്‍കണമെന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News