തെരുവ് നായ ആക്രമണം: ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകിട്ട് 3 മണിക്കാണ് ഉന്നതതല യോഗം ചേരുക. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വിളിച്ച യോഗത്തിൽ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. 2 വർഷമായി നിലച്ചിരിക്കുന്ന എബിസി പ്രോഗ്രാം 152 ബ്ലോക്കുകളിലും നടപ്പാക്കുന്ന കാര്യം പ്രധാനമായും ചർച്ച ചെയ്യും.

തെരുവുനായ ശല്യം അതീവ ഗൗരവമുള്ള വിഷയ മാണെന്നും പ്രതിസന്ധി പരിഹരിക്കാൻ കർമ പദ്ധതി തയാറാക്കുമെന്നും മന്ത്രി എം .ബി.രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുഖ്യമന്ത്രിയെക്കണ്ടു ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം. ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 152 ബ്ലോക്കുകളില്‍ എ.ബി.സി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.

‘പ്രശ്നത്തില്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ അടിയന്തരമായി ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. കാരണം സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്. സുപ്രീം കോടതിയുടെ പരിഗണനയില്‍ വിഷയമിരിക്കുകയാണ്.

മുഖ്യമന്ത്രിയെ കണ്ട ശേഷം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികളുടെയും പൊതുജന പങ്കാളിത്തത്തോടെയും പ്രശ്ന പരിഹാരം കാണും,’ എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അതേസമയം, കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോടാണ് അപകടം നടന്നത്. അഞ്ചൽ സ്വദേശികളായ അനിൽകുമാർ , സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News