പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കില്ല; പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കരട് വിജ്ഞാപനത്തിനെതിരെ കർഷക ശബ്ദം എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയാണ്
സുപ്രീം കോടതി തള്ളിയത്.

കരട് വിജ്ഞാപനത്തിന് ഭരണഘടനാ സാധ്യതയില്ലെന്നായിരുന്നു ഹർജിയിൽ ആരോപണം. എന്നാൽ അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കർണാടകയിലും മാത്രമാണ് പരാതികൾ അവശേഷിക്കുന്നത്. പരാതികൾ പരിശോധിച്ച ശേഷം
അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News