പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സമിതി

റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപവത്കരിച്ചു. പൊതുമരാമത്ത് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് സിവില്‍ സര്‍വീസുദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ തകരുംമുമ്പ് കരാറുകാരെ ഏല്‍പ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്ന റണ്ണിങ് കരാര്‍ സംവിധാനം പരിശോധിക്കാനാണ് സമിതി.

പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ നവീകരിക്കാന്‍ കാലതാമസം ഉണ്ടാകുകയും റോഡ് കേടാവുകയും ചെയ്യുന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചത്.രാജ്യത്ത് ആദ്യമായി റണ്ണിങ് കരാര്‍ സംവിധാനം കേരളത്തില്‍ നടപ്പാക്കിയത്.റണ്ണിങ് കരാര്‍പ്രകാരം ഒരുവര്‍ഷമെങ്കിലും റോഡ് തകരാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. തകരാറുണ്ടായാല്‍ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ.

റണ്ണിങ് കരാറില്‍ പരിപാലിക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാനായി നീലനിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്.പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. ജില്ലകള്‍തിരിച്ച് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി പരിശോധിക്കുകയാണ് ലക്ഷ്യം. പരിശോധനാ റിപ്പോര്‍ട്ട് അതത് ദിവസംതന്നെ മന്ത്രിക്ക് നല്‍കാനും നിര്‍ദേശിച്ചു.പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഈ മാസം 20നാണ് പരിശോധനയുടെ ആദ്യഘട്ട നടപടികള്‍ ആരംഭിക്കുക. പ്രവൃത്തി നടത്തിപ്പില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് കൃത്യമായി അതതു ദിവസം തന്നെ മന്ത്രിക്കു നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News