Sandra Thomas: പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്; ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’

സാന്ദ്ര തോമസിന്റെ(Sandra Thomas) ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘നല്ല നിലാവുള്ള രാത്രി'(Nalla Nilavulla Rathri) എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനം നവാഗതനായ മര്‍ഫി ദേവസ്സിയാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ പൂജയും സ്വിച്ചോണും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിലാണ് നടന്നത്.

മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരെയും പുതുമ ആഗ്രഹിക്കുന്നവരെയും മാസ് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമുള്ളവരെയും ചിത്രം പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരേഷ് ഗോപി നായകനായ പാപ്പന്റെ ഛായാഗ്രഹണം അജയ് ആയിരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

നേരത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൌസിന്റെ പങ്കാളിയായിരുന്നു സാന്ദ്ര തോമസ്. അതില്‍ നിന്നും പിന്മാറിയശേഷം 2020ലാണ് സാന്ദ്ര സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാവും പുതിയ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് സാന്ദ്ര തോമസ് അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News