ഐഫോൺ 14 എത്തി; ഇന്ത്യയിൽ ഐഫോൺ 12, 13 സീരീസുകളുടെ വില കുത്തനെ കുറച്ച് ആപ്പിൾ

സെപ്റ്റംബർ 7 ന് ആപ്പിൾ ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തതോടെ ഇന്ത്യയിൽ ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ വില കമ്പനി കുറച്ചു. ഐഫോൺ 11 നിർത്തലാക്കുകയും ചെയ്തു.

ആപ്പിൾ ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 8, സെക്കൻഡ് ജനറേഷൻ എയർപോഡ്സ് പ്രോ എന്നിവയാണ് ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിൾ ഐഫോൺ 14 ന്റെ ഇന്ത്യയിലെ വില 79,900 രൂപയാണ്, ഐഫോൺ 13 ന്റെ ലോഞ്ച് വിലയുടെ അതേ തുക.

അതേസമയം, കഴിഞ്ഞ വർഷത്തെ ഐഫോൺ 13 ന്റെ അടിസ്ഥാന 128ജി.ബി. സ്റ്റോറേജ് മോഡൽ നിലവിൽ ഇന്ത്യയിൽ 69,900 രൂപയ്ക്ക് ലഭ്യമാണ്. അടുത്ത ആഴ്‌ച വരാനിരിക്കുന്ന ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും ഫെസ്റ്റിവ് സെയിലിൽ ഐഫോൺ 13ന് വൻ കിഴിവാണ് പ്രതീക്ഷിക്കുന്നത്. 10,000 രൂപ വരെ കിഴിവാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ട്രേഡ്-ഇൻ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വില വീണ്ടും കുറയ്ക്കാനാകും.

മറുവശത്ത്, ഐഫോൺ 12 ന്റെ വില 79,900 രൂപയിൽ നിന്ന് 59,990 രൂപയായി കുറഞ്ഞു. ആമസോണിൽ ഐഫോൺ 12 ന്റെ വില കുറവാണ്, കൂടാതെ വരാനിരിക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ വിൽപ്പന സമയത്ത് കൂടുതൽ കിഴിവുകൾ പ്രതീക്ഷിക്കാം.

ഐഫോൺ 12 മിനി, ഐഫോൺ 13 മിനി എന്നിവ ആപ്പിൾ ഉപേക്ഷിച്ചു. “മിനി” മോഡൽ ഇല്ലാതെ ആപ്പിളിന്റെ ആദ്യ സീരീസാണ് ഐഫോൺ 14. പകരം വലിയ സ്‌ക്രീനോടുകൂടിയ ഐഫോൺ 14 പ്ലസ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here