Gyanvapi: ഗ്യാന്‍വാപി ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനം; മുസ്ലിം സംഘടനകളുടെ ഹര്‍ജി തള്ളി

ഗ്യാന്‍വാപി(Gyanvapi) ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനം. ഹര്‍ജി പരിഗണിക്കരുതെന്ന മുസ്ലിം സംഘടനകളുടെ ഹര്‍ജി തള്ളി. ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. സെപ്റ്റംബര്‍ 22 ന് വാദം കേള്‍ക്കും. വാരണസി ജില്ലാ കോടതിയുടേതാണ് വിധി പ്രസ്താവം. സെപ്റ്റംബര്‍ 22 ന് വാദം കേള്‍ക്കും.

സൊണാലി ഫോഗട്ടിന്‍റെ മരണം; കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അവരുടെ മകന്റെയും ജനങ്ങളുടെയും ആവശ്യം കണക്കിലെടുത്താണ് കേസ് സിബിഐക്ക് കൈമാറുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ക‍ഴിഞ്ഞ മാസം 23നായിരുന്നു ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട്  ഗോവയിൽവെച്ച് ഹൃദയാഘാതം മരണപ്പെട്ടത്.  ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ് ബോസിൽ എത്തിയത്. അതിനുശേഷം അവൾക്ക് വലിയ ജനപ്രീതി ലഭിച്ചു.

അഭിനയത്തിന് പുറമെ സോണാലി ഫോഗട്ട് ബിജെപി നേതാവ് കൂടിയായിരുന്നു. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News