Bharat Jodo: ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ ഗാന്ധിയുടെ(Bharat Jodo) ഭാരത് ജോഡോ യാത്രയയ്ക്കിടെ പോക്കറ്റടി. തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ സംഘത്തെ പൊലീസ്(police) തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി(CCTV) ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. മോഷണസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് അതിര്‍ത്തി കടന്ന് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയതിന് പിന്നാലെ പോക്കറ്റടി സംഘത്തെക്കുറിച്ചുള്ള ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പൊലീസിനും മോഷണസംഘത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. ഇവര്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചു.

മുന്‍പും ഈ സംഘം മോഷണകേസുകളില്‍ പ്രതികളായിട്ടുള്ളതിനാല്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. നേമത്തുനിന്നാണ് ഈ സംഘം ജോഡോ യാത്രയിലേക്ക് പ്രവേശിച്ചത്. നാലുപേരും കേരളത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News