കരുത്തുകാട്ടി റയൽ മാഡ്രിഡ് | Real Madrid

പിന്നിട്ടുനിന്നശേഷം നാല്‌ ഗോളടിച്ച്‌ റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്‌. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ മയ്യോർക്കയെ 4–1ന്‌ വീഴ്‌ത്തി. വെദത്‌ മുർക്വിയിലൂടെ മയ്യോർക്ക റയലിനെ ഞെട്ടിച്ചു. എന്നാൽ, ഇടവേളക്കുമുമ്പ്‌ ഫെഡറികോ വാൽവെർദെ ചാമ്പ്യൻമാർക്ക്‌ സമനില സമ്മാനിച്ചു.

വിനീഷ്യസ്‌ ജൂനിയർ, റോഡ്രിഗോ, അന്റോണിയോ റൂഡിഗർ എന്നിവർ പട്ടിക തികച്ചു. റയലിനായി തുടർച്ചയായ അഞ്ചാംകളിയിലാണ്‌ വിനീഷ്യസ്‌ ലക്ഷ്യംകാണുന്നത്‌. കളിച്ച അഞ്ചും ജയിച്ച്‌ 15 പോയിന്റുമായി ഒന്നാമതാണ്‌ റയൽ.

രണ്ടാമതുള്ള ബാഴ്‌സലോണ നാല്‌ ഗോളിന്‌ കാഡിസിനെ മറികടന്നു. ഫ്രെങ്കി ഡി യോങ്‌, റോബർട്ട്‌ ലെവൻഡോവ്‌സ്‌കി, അൻസു ഫാറ്റി, ഉസ്‌മാൻ ഡെംബെലെ എന്നിവർ ഗോൾ നേടി. മത്സരത്തിനിടെ കാണികളിൽ ഒരാൾക്ക്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന്‌ കളി അൽപ്പസമയം നിർത്തിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here