പ്രൊഫ.എം കെ സാനുവിനും പ്രൊഫ.സ്കറിയ സക്കറിയയ്ക്കും ഡോക്ടറേറ്റ് നൽകാൻ തീരുമാനം | M G University

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിനും ഭാഷാ സാഹിത്യ പ്രവർത്തകൻ പ്രൊഫസർ സ്കറിയ സക്കറിയയ്ക്കും ഡോക്ടറേറ്റ് നൽകാൻ എം ജി സർവകലാശാല തീരുമാനം. മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് എം.കെ.സാനുവിന് പുരസ്കാരം നൽകുന്നത്.

ആദ്യ മലയാള നിഘണ്ടു തയാറാക്കിയ ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ഭാഷാ ലോകത്തിന് സംഭാവന ചെയ്തതിനാണ് പ്രൊഫ. സ്കറിയ സക്കറിയക്ക് ഡിലിറ്റ് ബഹുമതി.

അധ്യാപകനും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പ്രൊഫ. എം കെ സാനുവിനും, മലയാള ഭാഷ ലോകത്തിന് സമഗ്ര സംഭാവന നൽകി പ്രൊഫ. സ്കറിയ സക്കറിയ എന്നിവർക്കുമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഡി.ലിറ്റ് ബഹുമതി നൽകി ആദരിക്കുന്നത്.

ഈമാസം 15ന് സർവകലാശാല ആസ്ഥാനത്ത്’നടക്കുന്ന ചടങ്ങിൽ ചാൻസിലർ ആയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഡി -ലിറ്റ്, ഡി എസ്‌ സി ബിരുദങ്ങൾ സമ്മാനിക്കുമെന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് കോട്ടയത്ത്‌ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News