Al Faham: കിടിലന്‍ അല്‍ഫാം ഈസിയായി വീട്ടിലുണ്ടാക്കാം

റസ്‌റ്റോറന്റുകളില്‍ നിന്ന് കഴിയ്ക്കുന്നതു പോലെ ടേസ്റ്റി അല്‍ഫാം(Al-Faham) വീട്ടിലുണ്ടാക്കിയാലോ? ഈസിയായി നല്ല കിടിലന്‍ അല്‍ഫാം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. ചിക്കന്‍ – 500 ഗ്രാം

2. മല്ലി – ഒരു ചെറിയ സ്പൂണ്‍

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

ജീരകം – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – നാല്

പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍

കറുവാപ്പട്ട – ഒരു ചെറിയ കഷണം

3. വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

മല്ലിയില – ഒരു പിടി

പുതിനയില – 10 ഇല

തൈര് – രണ്ടു വലിയ സ്പൂണ്‍

കസൂരി മേത്തി – ഒരു ചെറിയ സ്പൂണ്‍

ചിക്കന്‍ ക്യൂബ് – ഒന്ന്

ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – അര-ഒരു ചെറിയ സ്പൂണ്‍

പെരി-പെരി സോസിന്

4. എണ്ണ – ഒരു ചെറിയ സ്പൂണ്‍

5. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂണ്‍

സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

തേന്‍ – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളകു ചതച്ചത് – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം. മൂന്നാമത്തെ ചേരുവ മയത്തില്‍ അരയ്ക്കണം. പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക. പെരി-പെരി സോസ് തയാറാക്കാന്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്ക്കുക.

ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നു പുറത്തെടുത്തു ഗ്രില്‍ ചെയ്യുക. പിന്നീട് ഇതില്‍ പെരി-പെരി സോസ് പുരട്ടി തവയില്‍ ഫ്രൈ ചെയ്‌തെടുക്കണം. റസ്റ്റോറന്റിലെ അതേ ലുക്ക് ലഭിക്കാന്‍ മസാലയില്‍ അല്‍പം ഫൂഡ് കളര്‍ കൂടെ ചേര്‍ക്കാം. കിടിലന്‍ അല്‍ഫാം തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News