
സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്ന സംഭവം പുതിയ വിവാദത്തിലേക്ക്. രാഹുൽ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് മനപൂർവമെന്ന് സൂചനകൾ.
സ്വകാര്യ ആശുപത്രിയുടെ പരസ്യപരിപാടിയിൽ പങ്കെടുക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ രാഹുലിനെ അറിയിച്ചു. ഡിസിസി അധ്യക്ഷൻ പാലോട് രവി സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി. പണപ്പിരിവിൽ സുധാകരനും അതൃപ്തി.
രാഹുലിന്റെ ജോഡോയാത്ര കേരളത്തിൽ പ്രവേശിച്ചത് മുതൽ വിവാദങ്ങളിലാണ്. നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ ഇ മാമന്റെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ എത്തിയില്ല. തങ്ങളെ അവഹേളിച്ചെന്ന് ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യക്ക് തന്നെ പറയേണ്ടി വന്നു.
പക്ഷെ കാര്യങ്ങൾ സാമ്പത്തിക ആരോപണത്തിലേക്ക് നീങ്ങുകയാണ്. രാഹുൽ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് മനപൂർവമെന്നാണ്
സൂചനകൾ.സ്വകാര്യ ആശുപത്രിയുടെ പരസ്യപരിപാടിയിൽ പങ്കെടുക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ രാഹുലിനെ അറിയിച്ചു. ഡിസിസി അധ്യക്ഷൻ പാലോട് രവി സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം വാങ്ങിയെന്നും ഒരു വിഭാഗം പരാതി നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ കൊണ്ടുവരുന്നതിനായി പാലോട് രവി പണം പിരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സ്പോൺസർ പരിപാടിയാണെന്ന് പ്രവർത്തകരിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നതോടെ രാഹുൽ ഗാന്ധി പിന്മാറുകയായിരുന്നു.
പാലോട് രവി സാമ്പത്തിക സഹായത്തിനായി വ്യക്തികളെ സമീപിക്കുന്നുവെന്നും വ്യാപക പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. പണപ്പിരിവിൽ കെ.സുധാകരനും അതൃപ്തിയുണ്ട്. മാത്രമല്ല കഴിഞ്ഞദിവസത്തെ സ്മൃതി മണ്ഡപ വിവാദത്തിൽ സുധാകരനും ശശി തരൂരിനും പരസ്യമായി സംഘാടകരോട് മാപ്പ് പറയേണ്ടിവന്നു. ഇതിലും നേതാക്കൾ പ്രതിഷേധത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here