തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിനേഷൻ ഏറെ പ്രാധാന്യമുണ്ടിപ്പോൾ. പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് മരിച്ച 12 വയസുകാരി അഭിരാമിയുടെ ശരീരത്തിൽ ആൻ്റിബോഡിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം. സാധാരണക്കാരുടെ എല്ലാവരുടെയും പ്രധാനചോദ്യങ്ങളിൽ ഒന്നാണ് റാബിസ് വാക്‌സിൻ മുൻകൂട്ടി എടുക്കേണ്ടതുണ്ടോ എന്നുള്ളത്. സാധാരണയായി രോഗം വരുന്നതിന് മുൻപാണ് വാക്‌സിനേഷൻ എന്നുള്ള പ്രക്രിയയിലേക്ക് നമ്മൾ പലരും പോകാറുള്ളത്. ആരോഗ്യവിദഗ്ദ്ധനായ ഡോ അൽത്താഫ് പറയുന്നതിങ്ങനെ…
റാബിസ് വാക്‌സിനേഷൻ നായയുടെ കടിയേൽക്കുന്നതിന് മുൻപും അതിന് ശേഷവും എടുത്താൽ ഫലപ്രദമാണെന്ന് ഡോ അൽത്താഫ് പറയുന്നു. നേരത്തെ മൂന്ന് തവണകളിലായി എടുക്കേണ്ട വാക്‌സിൻ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് രണ്ടു തവണകളായി ഡോസ് എടുത്താൽ മതിയെന്നാണ്. ഏതാണ്ട് മൂന്ന് വാർഷികം വരെയാണ് ഈ വാക്‌സിനേഷന്റെ കാലാവധിയെന്നും ഡോ അൽത്താഫ് പറയുന്നു.
ADVERTISEMENT
15 വയസ്സിന് താഴെ പ്രായമുള്ള സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് നിർബന്ധമായും റാബിസ് വാക്‌സിൻ എടുക്കണമെന്നും റാബിസിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല; നിലവിൽ ലഭ്യമായ വാക്‌സിൻ എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.അതേസമയം, കേരളത്തിൽ ഇപ്പൊ റാബിസ് വന്ന് മരണപ്പെട്ട 21 ൽ 15 പേരും ഇതുവരെ ഒരു വാക്‌സിൻ പോലും എടുക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.