കാസര്‍കോട് മാന്യയില്‍ ചുഴലിക്കാറ്റ് | Kasaragod

കാസർകോഡ് മാന്യയിൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം. വീടുകൾ തകർന്നു. വ്യാപകമായ കൃഷി നാശമുണ്ടായി.

ബദിയടുക്ക പഞ്ചായത്തിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളിൽ രാവിലെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ പുലർച്ചെയാണ് പ്രദേശത്ത് കാറ്റ് ആഞ്ഞുവീശിയത്.

നാല് വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. ദയകുമാർ ഭട്ട്, കമ്പാർ സുബ്രഹമണ്യ ഭട്ട്, സുബ്ബയ്യ നായ്ക് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.

വാഴയും, കവുങ്ങുമടക്കം നിരവധി കാർഷിക വിളകൾ നശിച്ചു. അമ്പത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നിരവധി മരങ്ങൾ കടപുഴകി വീണു.പഞ്ചായത്ത് അധികൃതരും, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here