Pimple: നാല് ഭക്ഷണങ്ങളോട് ഗുഡ് ബൈ പറയാമോ? മുഖക്കുരു വന്ന വഴി ഓടും

നാല് ഭക്ഷണങ്ങളോട് ഗുഡ് ബൈ പറയാമോ? എങ്കില്‍, മുഖക്കുരു(pimple) വന്ന വഴി ഓടും. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം. ധാരാളം വെള്ളം കുടിക്കുക. അത് ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. മുഖക്കുരു തടയുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് നോക്കാം.

1) ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് – അതായത്, വെളുത്ത റൊട്ടി, ഉരുളക്കിഴങ്ങ്, മൈദ മാവ് ഉപയോഗിച്ച് നിര്‍മ്മിച്ച പാസ്ത, പഞ്ചസാര നിറച്ച ഉല്‍പ്പന്നങ്ങള്‍, സോഡ എന്നിവ ഉള്‍പ്പെടെ – നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കാനും പഴുപ്പ് ഉണ്ടാക്കാനും, അതു വഴി മുഖക്കുരു വരുവാനും ഇടയാക്കും.

2) പാല്‍, ഐസ്‌ക്രീം, മറ്റ് പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് മുഖക്കുരുവിനെ വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പശുവിന്‍ പാല്‍ ഐജിഎഫ്-1 എന്ന ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണിനെ പ്രോത്സാഹിപ്പിക്കുന്നു, ഇത് മുഖക്കുരുവിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

3) കഫീന്‍ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. സ്‌ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍, സമ്മര്‍ദ്ദം കൂടുമ്പോള്‍ ശരീരം പുറത്തുവിടുന്നത് ഇതാണ്. ഈ സ്‌പൈക്ക് നിങ്ങളുടെ ശരീരം എണ്ണയെ അമിതമായി ഉല്‍പ്പാദിപ്പിക്കാന്‍ ഇടയാക്കും. മദ്യപാനവും പുകവലിയും മുഖക്കുരു വഷളാക്കുന്നു.

4) എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്റെ ആരോഗ്യത്തിനും ചെയ്യേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News