
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി.ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിർദ്ദേശിച്ചു.
കേസിൽ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു.
ജലീലിനെതിനെ ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ
കോടതി നിർദേശം
ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിനെ ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശം.ദില്ലി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയത്. അഭിഭാഷകൻ ജി എസ് മണിയുടെ പരാതിയിലാണ് കോടതിയുടെ നടപടി.
കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകൻ ജി എസ് മണിയുടെ ആവശ്യം. ഈ വിഷയത്തിൽ പരാതി നൽകിയിട്ടും ദില്ലി പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ കേസെടുക്കാനാവു എന്നായിരുന്നു ദില്ലി പൊലീസിന്റെ നിലപാട്. എന്നാൽ കേസിൽ വാദം കേട്ടശേഷം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി തിലക് മാർഗ് പൊലീസിന് നിർദേശം നൽകി. രാജ്യദ്രോഹ കുറ്റം, മതവിഭാഗങ്ങളിൽ വിദ്വേഷം വളർത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജലീലിനെതിരെ കേസെടുക്കുമന്ന് അഭിഭാഷകൻ ജി എസ് മണി പറഞ്ഞു.
സമാന പരാതിയിൽ കേരളത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരേ കേസിൽ വിവിധയിടങ്ങളിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ നിയമ സാധുത ഉണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടികാട്ടി. കേസ് ഈ മാസം പതിനാലിന് വീണ്ടും പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here