Duck Roast: കിടുക്കാച്ചി താറാവു റോസ്റ്റ്; ഒരിക്കല്‍ കഴിച്ചാല്‍ കഴിച്ചു കൊണ്ടേയിരിക്കും

കിടുക്കാച്ചി താറാവു റോസ്റ്റ്(Duck Roast) കഴിച്ചിട്ടുണ്ടോ? ഒരിക്കല്‍ കഴിച്ചാല്‍ കഴിച്ചു കൊണ്ടേയിരിക്കാന്‍ തോന്നുന്ന നാടന്‍ താറാവു റോസ്റ്റ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.വൃത്തിയാക്കിയ താറാവ് മുഴുവനോടെ – ഒന്ന്

2.വെളുത്തുള്ളി – ഒരു കുടം

പച്ചമുളക് – നാല്

കുരുമുളക് – ഒരു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

താറാവു വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചു താറാവിന്റെ അകത്തും പുറത്തും പുരട്ടി നാലു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അല്‍പം വലുപ്പമുള്ള ചട്ടിയില്‍ എണ്ണ ചൂടാക്കി താറാവ് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വറുക്കുക. പാകത്തിനു വെള്ളം ഒഴിച്ചു ചെറുതീയില്‍ വച്ച് പാത്രം അടച്ചു വച്ചു വേവിച്ചു ചാറു വറ്റിച്ചെടുക്കണം. താറാവ് കഷണങ്ങളാക്കി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here