ഓണം വാരാഘോഷത്തിന് സമാപനം | Onam

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് തലസ്ഥാനത്ത് വർണശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര.സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുന്നത് . മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരത്ത് വർണാഭമായ സാസ്‌കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നത്. 76 ഫ്‌ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.

വൈകിട്ട് 7 ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. നടൻ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യ അതിഥി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News