കൊതിയൂറും തേന്‍ നെല്ലിക്ക വീട്ടിലുണ്ടാക്കാം

തേന്‍ നെല്ലിക്ക ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. കടകളില്‍ നിന്നും വാങ്ങി കഴിയ്ക്കാറുണ്ടെങ്കിലും ഇത് ഈസിയായി വീട്ടിലുണ്ടാക്കാമെന്നത് എത്ര പേര്‍ക്കറിയാം? കൊതിയൂറും തേന്‍ നെല്ലിക്ക വീട്ടില്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.നെല്ലിക്ക – ഒരു കിലോ

2.വെള്ളം – പാകത്തിന്

3.പഞ്ചസാര – ഒരു കിലോ

4.കുരുമുളക് – 10

കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

ഗ്രാമ്പൂ – മൂന്ന്

വെള്ളം – അരക്കപ്പ്

ശര്‍ക്കര – രണ്ടു വലിയ സ്പൂണ്‍

5.തേന്‍ – കാല്‍ കപ്പ് (ആവശ്യമെങ്കില്‍)

പാകം ചെയ്യുന്ന വിധം

നെല്ലിക്ക നന്നായി വിളഞ്ഞത് കഴുകി വൃത്തിയാക്കി ഒരു ഫോര്‍ക്കു കൊണ്ട് നന്നായി കുത്തി മാറ്റി വയ്ക്കുക. വെള്ളം തിളപ്പിച്ച് അതിലേക്ക് നെല്ലിക്ക ചേര്‍ത്തു രണ്ടു മിനിറ്റ് തിളപ്പിച്ചൂറ്റി വയ്ക്കുക. ഒരു പാനിലേക്ക് അരക്കപ്പ് പഞ്ചസാര ചേര്‍ത്ത് മുകളില്‍ നെല്ലിക്ക നിരത്തുക. ഇതിലേക്ക് ബാക്കി പഞ്ചസാര കൂടി ചേര്‍ത്ത് നാലാമത്തെ ചേരുവയും ചേര്‍ത്തു തീ കുറച്ചു വച്ച് ഒരു മണിക്കൂര്‍ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

പഞ്ചസാര പാനി ഒറ്റനൂല്‍ പരുവമാകുമ്പോള്‍ തീ അണച്ച് തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്ത ശേഷം തേന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു ദിവസം വച്ചതിനു ശേഷം ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News