T20 World Cup 2022 | ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു, രോഹിത് ക്യാപ്റ്റന്‍ ; സഞ്ജു ഇല്ല

ട്വൻറി-ട്വൻറി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരിക്കിൽ നിന്ന് മുക്തമാകാത്ത രവീന്ദ്ര ജഡേജ ടീമിലില്ല. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടില്ല.

ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ കളിക്കും. വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ ടീമിലിടം നേടി

കെഎൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ. വിരാട് കൊഹ് ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ആർ അശ്വിൻ, യുസ് വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ആർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമംഗങ്ങൾ.

ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് അതിനിർണായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News