പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും മറുപടി നൽക്കേണ്ടത് കേന്ദ്രം; സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി പരിഗണിക്കും.കേരളം നൽകിയ ഹർജി അടുത്ത ആഴ്ച പരിഗണിക്കാം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് 220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാലാഴ്ചത്തെ സമയമാണ് സുപ്രീംകോടതി കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നത്.ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഹർജികളിൽ തരം തിരിച്ച് വിഷയം തീരുമാനിക്കാനും കോടതി നിർദ്ദേശിച്ചു. ഓരോ ഹർജികളും ഓരോ സ്വഭാവത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ അത് പ്രത്യേകം പരിഗണിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.ഹർജികൾ തിരിച്ചറിയാനും വേർതിരിക്കാനും സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ബെഞ്ച് ആവശ്യപ്പെട്ടു, അതിനാൽ സമർപ്പിക്കലുകൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാനും പരിമിതപ്പെടുത്താനും കഴിയും എന്നും കോടതി വ്യക്തമാക്കി.

ഹർജികൾ ഇന്ന് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച് ആദ്യം സെപ്റ്റംബർ 19ലേക്ക് ഹര്‍ജികൾ മാറ്റിയിരുന്നെങ്കിലും കപിൽ സിബിലിന്റെ ഇടപെടലിലെ തുടർന്ന് ഇന്ന് വാദം കേൾക്കുകയായിരുന്നു.അതേസമയം, കേരളം നൽകിയ ഹർജി ഇന്ന് പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഹർജി അടുത്ത ആഴ്ച പരിഗണിക്കാം എന്നും കോടതി അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെൻറ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മതത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹർജികളിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel