എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ

മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ സി.പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി ഖമറുദ്ധീൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

മൂന്ന് വാഹനങ്ങളിലായി വഴിക്കടവ് – നാടുകാണി ചെക്ക് പോസ്റ്റിലൂടെ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്.മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി ഖമറുദ്ധീൻ എന്നിവരാണ് പിടിയിലായത്.

75 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു .ബംഗലൂരുവിൽ നിന്നും എംഡിഎംഎ വാങ്ങി, ചുരം വഴി കേരളത്തിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി.ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ബൈക്കിലായിരുന്നു യാത്ര.

അസ്ലമുദ്ധീൻ, ഷിഫ്ന എന്നിവർ ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും
ഖമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷ്ണറുടെ പ്രത്യേക സ്ക്വാഡും, നിലമ്പൂർ എക്സൈസ്, വഴിക്കടവ് ചെക്ക് പോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മൂന്ന് പേരുടെയും കൈവശം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവർക്ക് ബാക്കി വില്പന നടത്താൻ കഴിയും എന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തിൽ മൂന്നായി ഭാഗിച്ചതെന്ന് എക്സൈസ് പറഞ്ഞു. എം ഡി എം എ കടത്തികൊണ്ടുവരുവാൻ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്കൂട്ടർ മുതലായ വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here