കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ കയ്യാങ്കളി | Kollam

കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് കൊല്ലം കോടതിയിൽ അഭിഭാഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കയ്യാങ്കളി. അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ കയ്യാങ്കളിയിൽ എ.എസ്.ഐക്ക് പരുക്ക്. പൊലീസ് ജീപ്പിൻറെ ചില്ല് തകർത്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വരെ കൊല്ലം ബാർ അസോസിയേഷൻ കോടതി ബഹിഷ്കരിക്കും.

കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അഭിഭാഷകരുടെ പ്രതിഷേധപ്രകടനത്തിനിടെ കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൻറെ ചില്ല് തകർത്തു. പൊലീസ് വയർലെസ് സെറ്റിന് കേടുപാടുണ്ടായി.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളയ്ക്ക് മർദ്ദനമേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവങ്ങളിൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാണ് കൊല്ലം ബാർ കൗൺസിലിൻറെ ആവശ്യം.

പൊലീസുകാർക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പൊലീസ് ജീപ്പ് ആക്രമിച്ച സംഭവത്തിൽ അസോസിയേഷൻ പങ്കില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here