Banana: വാഴപ്പഴം ശരീരഭാരം കുറയ്ക്കുമോ?

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ ശ്രമിക്കുന്നുണ്ടെങ്കിലും വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. നാരുകള്‍ അടങ്ങിയ വാഴപ്പഴം(Banana) കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഒരു വാഴപ്പഴത്തില്‍ 110 കലോറി അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍, ഫൈറ്റോകെമിക്കല്‍, നാരുകള്‍ എന്നിവ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ‘നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, മഗ്‌നീഷ്യം,തുടങ്ങിയ ഒന്നിലധികം പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം…’ ‘ പിഎ ഫൗണ്ടേഷനിലൂടെ പോഷണ-ഔട്ട്റീച്ച് ഫെലോ ആയ ഒരു ഫിസിഷ്യന്‍ അസിസ്റ്റന്റ് ചെല്‍സി ടെര്‍സാവിച്ച് പറയുന്നു. നാരുകള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നാം കഴിക്കുന്ന മൊത്തം കലോറിയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു.

ശരീരഭാരം കുറയ്ക്കാന്‍ വാഴപ്പഴത്തിലെ നാരുകള്‍ അവയുടെ പ്രധാന ഭാഗമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത 30% വരെ കുറച്ചേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ആളുകള്‍ ഒരു ദിവസം രണ്ടോ അതിലധികമോ പഴങ്ങള്‍ കഴിക്കാന്‍ ഡോകട്ര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

ഒരു വാഴപ്പഴത്തില്‍ നാലിരട്ടി പ്രോട്ടീന്‍, ഇരട്ടി കാര്‍ബോഹൈഡ്രേറ്റ്, മൂന്നിരട്ടി പൊട്ടാസ്യം, ഇരട്ടി വിറ്റാമിന്‍ സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുണ്ട്. അതിലുപരിയായി, ഒരു ഇടത്തരം വാഴപ്പഴത്തില്‍ 100 കലോറിയില്‍ താഴെ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉയര്‍ന്ന വിറ്റാമിന്‍ ബി 6 ഉള്ളതിനാല്‍ സ്വാഭാവികമായും ഉറക്ക ഹോര്‍മോണ്‍ മെലറ്റോണിന്‍ ഉത്പാദിപ്പിക്കാന്‍ വാഴപ്പഴം ശരീരത്തെ സഹായിക്കുന്നു.

വാഴപ്പഴത്തിന് പ്രോ-ബയോട്ടിക് ഗുണങ്ങളുണ്ട്. ഇവ ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ അനുവദിക്കുന്നു. ഈ ബാക്ടീരിയകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അടിവയറ്റിലും അരയ്ക്കു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാം. വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി അമിത കൊഴുപ്പ് ഉല്‍പാദിപ്പിക്കുന്ന ജീനുകളെ നിഷ്‌ക്രിയമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News