കെപിസിസി നേതൃത്വത്തെ വെട്ടിലാക്കി ലത്തീൻ അതിരൂപത | Vizhinjam

കെപിസിസി നേതൃത്വത്തെ വെട്ടിലാക്കി ലത്തീൻ അതിരൂപത. വി‍ഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് പഠനം വേണമെന്ന ആവശ്യത്തിൻ മേൽ കെപിസിസി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അതിരൂപത രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

ഒപ്പം കടൽ തീരത്തെ മത്സ്യത്തൊ‍ഴിലാളികൾക്ക് കടലിൻറെ അവകാശം സ്ഥാപിച്ചു നൽകാൻ പാർലമെൻറിൽ ബില്ല് കൊണ്ടുവരണമെന്ന ആവശ്യവും അതിരൂപത രാഹുലിന് മുന്നിൽ വെച്ചു.

ബൈക്ക് യാത്രിക്കാരായ യുവാക്കൾ ടിപ്പർ കയറി മരിച്ചു

താമരശ്ശേരി ചാലക്കരയിൽ ബസ്സിടിച്ച് റോഡിലേക്ക് വീണ 2 ബൈക്ക് യാത്രിക്കാരായ യുവാക്കൾ ടിപ്പർ കയറി മരിച്ചു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്റെ മകൻ യദു കൃഷ്ണ(18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മൽ പൗലോ (17) എന്നിവരാണ് മരിച്ചത്.

സംസ്ഥാന പാതയിൽ ചാലക്കര വളവിൽ വൈകീട്ടാണ് അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ കൊയിലാണ്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.

ശ്രീ ധന്യ കൺസ്ട്രക്ഷൻസ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News