അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ | Governor

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആരിഫ് മുഹമ്മദ്‌ ഖാൻ ചിണ്ടക്കി ഊരിൽ എത്തി മധുവിന്റെ അമ്മയെ കണ്ടു. ഗവർണറുടെ സന്ദർശനം, നിയമ പോരാട്ടത്തിനു ആത്മവിശ്വാസം കൂട്ടിയെന്നു മധുവിന്റെ സഹോദരി പറഞ്ഞു.

വൈകുന്നേരത്തോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിണ്ടക്കി ഊരിലെ മധുവിന്റെ വീട്ടിലെത്തിയത്.അമ്മയും സഹോദരിയും അനുഭവിച്ച നോവിനോപ്പം നിൽക്കുന്നുവെന്നായിരുന്നു പിന്നീട് ഗവർണറുടെ പ്രതികരണം.

ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനു ഊർജം നൽകുന്നു എന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.മധുകൊലക്കേസ് അട്ടിമറിക്കാൻ പ്രതികൾ പല വഴി തേടുമ്പോഴാണ്, ഗവർണർ നേരിട്ട് മധുവിന്റെ വീട്ടിൽ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News