മുന്നോക്ക വിഭാഗങ്ങളിലെ സംവരണം; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ആവശ്യമുണ്ട്.

കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്ന് മുഖ്യ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ തയ്യാറാക്കിയ മൂന്ന് നിയമപ്രശ്‌നങ്ങളാണ് ബെഞ്ച് അംഗീകരിച്ചത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നുണ്ടോ എന്നതാണ് ആദ്യ വിഷയം. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകള്‍ സംവരണത്തിനായി സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുമോ എന്നതാണ് രണ്ടാമത്തെ വിഷയം. ഒ.ബി.സി, എസ്.സി, എസ്ടി തുടങ്ങിയവരെ സാമ്പത്തിക സംവരണത്തിന്റെപരിധിയില്‍ നിന്ന് ഒഴിവാക്കുക വഴി 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുമോ എന്നത് മൂന്നാമത്തെ വിഷയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News