ഖത്തറിൽ സ്കൂൾ ബസ്സിൽ കുട്ടി മരിച്ച സംഭവം; അന്വേഷണം തുടങ്ങി

ഖത്തറിൽ സ്കൂൾ ബസ്സിൽ കുട്ടി മരിക്കാനിടയായ സംഭവത്തിന്റെ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ ഉന്നത മന്ത്രാലയം അറിയിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുത്തൈന ബിൻത് അലി അൽ നുഐമി മരണപ്പെട്ട വീട്ടിൽ നേരിട്ട് എത്തി മാതാപിതാക്കളെ അനുശോചനം അറിയിച്ചു.

അൽവക്ര സ്പ്രിംഗ് ഫീൽഡ് കിൻഡർ ഗാർഡനിലെ കെജി വിദ്യാർത്ഥിയായിരുന്ന മിൻസ് മറിയം ജേക്കബ് ആണ് ഇന്നലെ തൻറെ നാലാം പിറന്നാൾ ദിനത്തിൽ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സ്കൂളിലെത്തിയപ്പോൾ ബസ്സിനുള്ളിൽ ഉറങ്ങിപ്പോയ മിർസയെ ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ ബസ് ലോക്ക് ചെയ്തു പോയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം .

കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി ബസ് എത്തിയപ്പോഴാണ് ബോധരഹിതയായ കുട്ടിയെ കാണുന്നത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകളാണ് മിൻസാ, മൂത്തമകൾ മിക എംഇഎസ് ഇന്ത്യൻ സ്കൂൾ മൂന്നാംതരം വിദ്യാർഥിനിയാണ് പ്രദേശം നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു മരണത്തിൽ വിദ്യാഭ്യാസ ഉന്നത മന്ത്രാലയം അനുശോചനം അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here