ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബയേൺ മ്യൂണിക്ക്-ബാഴ്സലോണ ഗ്ലാമർ പോരാട്ടം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബയേൺ മ്യൂണിക്ക് – ബാഴ്സലോണ ഗ്ലാമർ പോരാട്ടം. ഇന്ന് രാത്രി 12:15 ന് ബയേണിന്റെ തട്ടകത്തിലാണ് മത്സരം. ലിവർപൂൾ അജാക്സിനെ നേരിടും.ഇന്ന് ആകെ 8 മത്സരങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുക.

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സിയിൽ വിജയത്തുടക്കം കുറിച്ചാണ് ബയേണും ബാഴ്സയും മുഖാമുഖം വരുന്നത്. ബാഴ്സ ജഴ്സിയിൽ പഴയ ക്ലബ്ബിനെതിരെ ലെവൻഡോവ്സ്കിയുടെ ആദ്യ മത്സരം കൂടിയാണ് അലയൻസ് അരീനയിലേത്. ഹാട്രിക്കുമായി കറ്റാലൻ ജഴ്സിയിലും തകർപ്പൻ ഫോമിലാണ് ലെവൻ. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡാണ് ബാഴ്സയ്ക്കുള്ളത്.

2020ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സയെ ബയേൺ തരിപ്പണമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ എട്ട് തവണ ബയേണും രണ്ടു തവണ ബാഴ്സയും വിജയം കണ്ടു. ഒരു തവണ മത്സരം സമനിലയിൽ കലാശിച്ചു.എഗ്രൂപ്പിൽ ലിവർപൂൾ ഡച്ച് ക്ലബ്ബ് അജാക്സ് ആംസ്റ്റർഡാമിനെ നേരിടും. ആദ്യ മത്സരം തോറ്റ ജൂർഗൻ ക്ലോപ്പിന്റെ ടീമിന് ആൻഫീൽഡിൽ അജാക്സിനെതിരെ ജയം അഭിമാന പ്രശ്നമാണ്. ഗ്രൂപ്പ് ബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ക്ലബ്ബ് ബയർ ലെവർക്യൂസനെ നേരിടും. ഇൻറർമിലാൻ, ടോട്ടനം, റേഞ്ചേഴ്സ് , പോർട്ടോ , എയിൻട്രാക്ട്ഫ്രാങ്ക്ഫുർട്ട് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News