വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചെന്ന വ്യാജവാർത്ത; അടിസ്ഥാനരഹിതമെന്ന് കോഴിക്കോട് മേയർ

കോഴിക്കോട് വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. പിടികൂടിയ നായയുടെ വന്ധ്യംകരണ ശസ്‌ത്രക്രിയ ഇന്ന് നടക്കുമെന്നും മേയർ അറിയിച്ചു. കോഴിക്കോട് എ ബി സി സെൻ്ററിൽ ഇതുവരെ 9,710 നായകളെ വന്ധ്യംകരിച്ചതായും മേയർ പറഞ്ഞു.

കോഴിക്കോട് ഫ്രാൻസിസ് റോഡിൽ വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന മാധ്യമ വാർത്ത അടിസ്ഥാനരഹിതമെന്ന് വ്യക്തമായി. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു. വന്ധ്യംകരിച്ച തെരുവുനായ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ചർച്ചയായിരുന്നു. 3 വർഷമായി മികച്ച നിലയിലാണ് പൂളക്കടവിലെ എ ബി സി സെൻ്ററിൻ്റെ പ്രവർത്തനമെന്ന് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

അതേസമയം, മറ്റിടങ്ങളിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പഠിക്കാൻ വിദഗ്ധർ ഉൾപ്പെടുന്ന 10 അംഗ കമ്മിറ്റി കോർപ്പറേഷൻ രൂപീകരിച്ചു. കോഴിക്കോട് എ ബി സി സെൻ്ററിൽ ഇതുവരെ 9,710 നായകളെ വന്ധ്യംകരിച്ചതായും മേയർ അറിയിച്ചു. തെരുവുനായ നിയന്ത്രണത്തിനായി സുപ്രീംകോടതിയിൽ കക്ഷി ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ഡെപ്യുട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു. മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും, ഇതിനായി ജനകീയ ഇടപെടൽ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News