Arrest; തിരു: CPIM ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദ് (37) നെയാണ് പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ ഇയാൾ അവധിക്കായി നാട്ടിലെത്തിയതാണ്. കേസിൽ ഇനി ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് പോത്തൻകോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

അതേസമയം, ഇന്നലെയായിരുന്നു ഷാജിയെ രണ്ടംഗസംഘം ആക്രമിച്ചത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News