വയനാട് ഗോവിന്ദമൂലയിൽ പുലിയിറങ്ങി; വളർത്തു നായയെ പിടികൂടി

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങി. വളർത്തുനായയെ അക്രമിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് പുലിയിറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. അമ്പുകുത്തി ഗോവിന്ദ മൂലം കോന്നാംകോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്. ഇന്ന് വെളുപ്പിന് നാല് മണിയോടെ പുലി ഇറങ്ങുകയും വളർത്തു നായയെ പിടികൂടുകയും ചെയ്തത്. കഴിഞ്ഞദിവസം അമ്പുകുത്തി ജിഎൽപി സ്കൂൾ പരിസരത്തും പുലിയുടെ കാൽപാട് കണ്ടതായി പറയുന്നുണ്ട്. സംഭവത്തിൽ സത്യൻ കുപ്പാടി പോസ്റ്റ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here