മൂരാട് റെയില്‍വെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വടകര മൂരാട് റെയില്‍വെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു . കണ്ണൂര്‍ ജില്ലയിലെ കാപ്പുമ്മല്‍ എരുവട്ടി സ്വദേശി സിറാജ് അഹമ്മദ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് കണ്ണൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് പോവുകയായിരുന്നു ഇയാള്‍.

ഒരാള്‍ ട്രെയിനില്‍ നിന്ന് വീണിട്ടുണ്ടെന്ന് ഒരു ഫോണ്‍ കോള്‍ വടകര പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്, മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കതിരൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News