Mukul Rohatgi: മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും

മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും. കാലാവധി അവസാനിച്ച മലയാളിയായ കെ കെ വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന് മുകുള്‍ റോത്തഗി ചുമതലയേല്ക്കാന്‍ സാധ്യത.ജൂണ്‍ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു.

മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി അന്ന് നീട്ടി നല്‍കിയത്. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel