ആര്യങ്കാവിൽ KSRTC ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

കൊല്ലം ആര്യങ്കാവിൽ KSRTC ബസും കാറും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പുനലൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കാറും തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് പുരുഷന്മാരും ഒരു പെണ്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. KSRTC ബസിലെ യാത്രക്കാർക്കും നിസാര പരിക്കേറ്റു. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News